മത സാഹോദര്യ സംഗമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

Web Desk
2 Min Read

വേറിട്ട മത സാംസ്‌കാരിക സൗഹൃദ സംഗമമായി ഇഫ്ത്താര്‍ മീറ്റ്

city exchange

കൊച്ചി: കൗണ്‍സില്‍ ഫോര്‍ കമ്മ്യുണിറ്റി കോ ഓപറേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഇഫ്ത്താര്‍ സംഗമം കേരളത്തിലെ മത- സാമൂഹിക- സാംസ്‌കാരിക നേതാക്കളുടെ സംഗമമായി മാറി. ഹോട്ടല്‍ ലി മെറിഡിയന്‍ ഹോട്ടലില്‍ നടത്തിയ സംഗമത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റമദാന്‍ സന്ദേശം നല്‍കി. സൗഹാര്‍ദ്ദവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാന്‍ എല്ലാവരും ഒരുമിച്ച് കൂടുന്ന സംഗമങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സൂക്ഷ്മതയും സല്‍സ്വഭാവവും മനുഷ്യത്വത്തിന്റെ അടയാളങ്ങളാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രകടമായ സ്വഭാവവും അതായിരുന്നു. ഇത് വ്യക്തികളിലും അതുവഴി സമൂഹത്തിലും വ്യാപിപ്പിച്ചാല്‍ ലോകത്ത് സമാധാനം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയത വര്‍ധിച്ചു വരുമ്പോള്‍ ഇത്തരം സംഗമങ്ങള്‍ പ്രത്യാശയുടെ സന്ദേശമാണെന്ന് ഫാ. ജേക്കബ് പാലക്കപ്പള്ളി പറഞ്ഞു. എല്ലാ വേര്‍തിരിവുകളും മാറ്റിവെച്ചുള്ള കൂട്ടായ്മകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയണമെന്ന് ശിവഗിരി മഠത്തിലെ സ്വാമി അസ്പര്‍സാനന്ദ പറഞ്ഞു.

എം. എല്‍ എമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍, സ്വാമി ശ്രീഹരിപ്രസാദ്, പി രാമചന്ദ്രന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. ആന്റണി വടക്കേകര, സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

- Advertisement -
Ad image

സി സി സി രക്ഷാധികാരി ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍) സ്വാഗതവും കോ- ഓഡിനേറ്റര്‍ സി എച്ച് അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു. എ എം ആരിഫ് എം പി, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, അഡ്വ. ടി പി എം ഇബ്രാഹിം ഖാന്‍, ഡോ. ഹുസൈന്‍ മടവൂര്‍, അഡ്വ. മുഹമ്മദ് ഷാ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, ജേക്കബ് മാത്യു മനോരമ, മുനവ്വറലി ശിഹാബ് തങ്ങള്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, കെ വി തോമസ്, ഡോ. സി എഫ് ദിലീപ് കുമാര്‍, സ്വലാഹുദ്ദീന്‍ മദനി, എ എം പരീത്, ഡോ. വി പി ഗംഗാധരന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!