ജനാധിപത്യത്തെ തകര്‍ക്കാന്‍ സി പി എം വ്യാജ ഐഡി നിര്‍മ്മിക്കുന്നു: പയ്യന്നൂരിലും തളിപ്പറമ്പിലും ഗൂഢാലോചനയെന്ന് കെ സി വേണുഗോപാല്‍

Web Desk
1 Min Read

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി പയ്യന്നൂരിലും തളിപ്പറമ്പിലും സി പി എം വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ആരോപിച്ചു. ഇതൊരു സാധാരണ രാഷ്ട്രീയ ആരോപണമല്ലെന്നും ജനാധിപത്യ വ്യവസ്ഥയെ തന്നെ തകര്‍ക്കാനുള്ള കൃത്യമായ ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് വ്യാജ ഇലക്ഷന്‍ ഐ ഡി കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

city exchange

സി പി എം സ്വന്തം പ്രവര്‍ത്തകരുടെ പേരില്‍ തന്നെയാണ് വ്യാജ കാര്‍ഡുകള്‍ തയ്യാറാക്കുന്നത് എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യമെന്നും സ്വന്തം അണികളോടുള്ള വിശ്വാസം പോലും നഷ്ടപ്പെട്ട ഒരു പാര്‍ട്ടിയായി സി പി എം മാറിയിരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. സി പി എം വിമത സ്ഥാനാര്‍ഥികളെ എന്തുവിലകൊടുത്തും തോല്‍പ്പിക്കാനുള്ള നിരാശയുടെയും ഭയത്തിന്റെയും തെളിവാണ് ഈ കൃത്രിമ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ഈ വ്യാജ കാര്‍ഡുകള്‍ എവിടെയാണ് അച്ചടിക്കുന്നത് എന്നും അവ എങ്ങനെ വിതരണം ചെയ്യാനാണ് പദ്ധതിയെന്നും ഉള്ള കാര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് ഈ വിഷയത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കൃത്രിമത്തിനൊപ്പം നില്‍ക്കുന്നവര്‍ ആരായാലും അവര്‍ നിയമത്തിന് മുന്നില്‍ കര്‍ശനമായ നടപടി നേരിടേണ്ടിവരുമെന്ന് വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ വോട്ടിലൂടെ മറുപടി നല്‍കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തിലെത്തുന്നത് അനിവാര്യമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!