കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

Web Desk
2 Min Read

കാസര്‍ക്കോട്: ‘ബഹുസ്വരത രാഷ്ട്രനന്മക്ക്’ എന്ന പ്രമേയത്തില്‍ 2022 ഫെബ്രുവരി 11, 12 തിയ്യതികളില്‍ കാസര്‍ക്കോട് നടക്കുന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) 64-ാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.

city exchange

മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. കെ എ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറര്‍ കെ എ മാഹിന്‍ ബാഖവി സമ്മേളന രേഖ അവതരിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, വി പി അബ്ദുല്‍ ഖാദര്‍, മൂസ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, താഹ തങ്ങള്‍, എ അഹമ്മദ് ഹാജി, ശരീഫ് കൊടവഞ്ചി, എ പി ഉമ്മര്‍, മുത്തലിബ് പാറക്കെട്ട്, ബീഫാത്തിമ ഇബ്രാഹിം, അഷ്‌റഫ് കര്‍ള, സി എ അബ്ദുല്ല കുഞ്ഞി, എ കെ ആരിഫ്, സിയാന ഹനീഫ്, ഷക്കീല മജീദ്, എം നൈമുന്നിസ, മാഹിന്‍ മുണ്ടക്കൈ, സിദ്ദീഖ് സന്തോഷ് നഗര്‍, കെ ഖാലിദ്, കെ എ ടി എഫ് സംസ്ഥാന നേതാക്കളായ നൂറുല്‍ അമീന്‍, എ പി ബഷീര്‍, അയ്യൂബ് കണ്ണൂര്‍, വി പി താജുദ്ദീന്‍, പി മൂസക്കുട്ടി, എം കെ അലി, കെ വി റംല, കെ കെ റംലത്ത്, യൂസുഫ് ആമത്തല, യഹ്യാഖാന്‍, സമീര്‍തെക്കില്‍ പ്രസംഗിച്ചു.

- Advertisement -
Ad image


ജില്ലാ പ്രസിഡന്റ് പി പി നസീമ ടീച്ചര്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ (ചെയര്‍മാന്‍), ടി പി അബ്ദുല്‍ ഹഖ് (ജന കണ്‍), മാഹിന്‍ ബാഖവി (ട്രഷ), എം പി അബ്ദുല്‍ ഖാദര്‍ (വര്‍ക്കിംഗ് ചെയര്‍), വി പി താജുദ്ദീന്‍ (കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!