ചിറക് ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: ‘നാല് ചുവരുകള്‍ക്കുള്ളില്‍ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ’ എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകര്‍ഷിച്ചു ‘ചിറക്’ മ്യൂസിക്കല്‍ ആല്‍ബം ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. അനു സിതാരയുടെ അനുജത്തി അനു സോനാരയാണ് ഈ സംഗീത ആല്‍ബത്തിലെ മറ്റൊരു ആകര്‍ഷണവും പ്രത്യേകതയും. അനു സോനാര ആദ്യമായി ക്യാമറക്ക് മുന്നിലെത്തുകയാണ് ‘ചിറക്’ലൂടെ.

city exchange

എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വൈശാഖ് സി വടക്കേവീടാണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ‘വാബി- സാബി’യ്ക്ക് ശേഷം സനി യാസ് സംവിധാനം ചെയ്യുന്ന ‘ചിറക്’ല്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മെഹ്‌റിനാണ്. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് അതുല്ല്യ കലാകാരന്‍ സോമ സുന്ദറും ഗാനരചന നിതിന്‍ ശ്രീനിവാസനുമാണ്. സമൂഹത്തിന് വേണ്ടി സ്വയം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവെക്കപ്പെടേണ്ടി വരുന്ന പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തയായി ചിറകു വിരിച്ചു പറക്കാനൊരുങ്ങുന്ന പെണ്‍കുട്ടിയുടെ വേഷപ്പകര്‍ച്ചയാണ് ‘ചിറക്’ലൂടെ അനു സോനാരാ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പോകുന്നത്.

ഛായഗ്രഹണം: വിഷ്ണു എം പ്രകാശ്, അസോസിയേറ്റ് ഡയറക്ടര്‍: തേജസ്സ് കെ ദാസ്, എഡിറ്റിംഗ്: അരുണ്‍ പി ജി, കോ- പ്രൊഡ്യൂസര്‍: നൗഷു ലോജിക് മീഡിയ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സല്‍ സബീല്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: റോണാ അരയായില്‍, ജൈബി ജോസഫ്, പി ആര്‍ ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: റാബിഹ് മുഹമ്മദ്, ശിഹാബ് അലിശ, ടൈറ്റില്‍: കിഷോര്‍ ബാബു വയനാട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!