മതപരിവര്‍ത്തനം ആരോപിച്ച് കൃസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിനെതിരെ ബജ്‌റംഗ്ദള്‍ ആക്രമണം

Web Desk
1 Min Read

വിദിഷ: മധ്യപ്രദേശില്‍ കത്തോലിക്കാ സഭയുടെ സ്‌കൂളിന് നേരെ ബജ്രംഗ്ദള്‍ ആക്രമണം. ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

city exchange

അക്രമികള്‍ സ്‌കൂളിലേയ്ക്ക് അതിക്രമിച്ച് കയറുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ക്രിസ്ത്യന്‍ മിഷനറി നടത്തുന്ന സ്ഥാപനമാണിത്.

ഉച്ചയ്ക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളുടെ പരീക്ഷക്കിടെയായിരുന്നു ആക്രമണം. സകൂളിലെ എട്ടോളം വിദ്യാര്‍ഥികളെ മാനേജ്മെന്റ് മതപരിവര്‍ത്തനം നടത്തി എന്ന് സമൂഹമാധ്യമങ്ങളിലും പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ ബജ്‌റംഗ്ദള്‍ അക്രമികള്‍ സ്‌കൂളിന് മുന്നില്‍ തടിച്ചു കൂടിയതിന്റെ മൊബൈല്‍ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

- Advertisement -
Ad image

ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഒരു പ്രാദേശിക മാധ്യമം വഴി നേരത്തെ തന്നെ ലഭിച്ചിരുന്നതായി സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ആന്റണി പറഞ്ഞു. മാനേജ്മെന്റ് അറിയിച്ചത് പ്രകാരം പൊലീസും സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്നു. എന്നാല്‍ പൊലീസ് വേണ്ടവിധം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നാണ് മാനേജ്‌മെന്റ് ആരോപിക്കുന്നത്.

വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം നടത്തുന്നെന്ന ആരോപണം നിഷേധിച്ച ബ്രദര്‍ ആന്റണി പരിവര്‍ത്തനം നടത്തി എന്നുപറയുന്ന എട്ട് വിദ്യാര്‍ഥികള്‍ സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികളല്ലെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!