ഇത് ക്രിസ്റ്റഫര്‍ സ്വാഗ്; മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത്

Web Desk
2 Min Read

https://www.youtube.com/watch?v=viMq7SKebVA&feature=youtu.be

കൊച്ചി: മമ്മൂട്ടി- ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ക്രിസ്റ്റഫോങ്ക് എന്ന പേരിട്ട് ഇംഗ്ലീഷ് റാപ്പ് ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടരിക്കുന്നത്.

city exchange

ജസ്റ്റിന്‍ വര്‍ഗീസാണ് ഗാനം ഒരുക്കിയരിക്കുന്നത്. ജാക്ക് സ്‌റ്റൈല്‍സാണ് ആലപിച്ചിരിക്കുന്നതും വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും. പ്രത്യേകം നിര്‍മിച്ച വീഡിയോ ഒരുക്കിരിക്കുന്നത് കെന്റോയിസണ്‍ ആണ്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റഫറിന്റെ രണ്ടാം ടീസറും പ്രൊമോ ഗാനവും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. മമ്മൂട്ടി ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കിയിരിക്കുന്നത്. തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. സ്‌നേഹയും അമല പോളും ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍ എന്ന പ്രത്യേകതയുമുണ്ട്.

- Advertisement -
Ad image

വിനയ് റായ് ആണ് വില്ലന്‍ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂര്‍ത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളുമെല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമല്‍ രാജ് കലേഷ്, ദീപക് പറമ്പോള്‍, ഷഹീന്‍ സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഓപ്പറേഷന്‍ ജാവയിലൂടെ ശ്രദ്ധേയനായ ഫൈസ് സിദ്ദിഖ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി ആര്‍ ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!