

അബുദബി: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സമാധാനത്തിനുള്ള പുരസ്കാരം. ഫോറം ഫോര്‍ പ്രൊമോട്ടിങ് പീസ് ഇന്‍ മുസ്ലിം സൊസൈറ്റീസ് അബുദബിയില്‍ നടത്തുന്ന എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ഫോറം ഫോര്‍ പ്രമോട്ടിംഗ് പീസ് ഇന്‍ മുസ്ലിം സൊസൈറ്റി ചെയര്‍മാനും സമ്മേളനത്തിന്റെ മുഖ്യ കാര്യദര്‍ശിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യയാണ് സൊസൈറ്റിയുടെ സമാധാന പുരസ്കാരം കാന്തപുരത്തിന് സമ്മാനിച്ചത്.

ആഗോള തലത്തില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് വഹിക്കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സമാധാന പുരസ്ക്കാരം നല്കി ആദരിച്ചത്.
