

ദോഹ: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ ആഭിമുഖ്യത്തില്‍ നുഐജയിലെ കേംബ്രിഡ്ജ് ഗേള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു.
ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം പെരുമ്പാവൂര്‍ നിവാസികള്‍ പങ്കെടുത്തു.

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, പെരുമ്പാവൂരിന്റെ സമീപ പ്രദേശങ്ങളിലെ കൂട്ടായ്മകളായ അങ്കമാലി, ആലുവ, കോതമംഗലം അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യംകൊണ്ട് ഇഫ്താര്‍ മീറ്റ് കൂടുതല്‍ ഹൃദ്യമായി.

പ്രസിഡന്റ് സുനില്‍ പെരുമ്പാവൂര്‍, സെക്രട്ടറി സലീല്‍ സലാം, ട്രഷറര്‍ സനന്ത് രാജ്, ഇഫ്താര്‍ കമിറ്റി കണ്‍വീനര്‍ നിഷാദ് സെയ്ദ്, കമിറ്റി അംഗങ്ങളായ സുനില്‍ മുല്ലശ്ശേരി, രാജേഷ് എം ജി, അന്‍സാര്‍ വെള്ളാക്കുടി, ബേസില്‍ തമ്പി, മുഹമ്മദ് ജിബിന്‍, മഞ്ജുഷ ശ്രീജിത്, സുനില ജബ്ബാര്‍, ഷബാന്‍ ചുണ്ടേക്കാടന്‍, നിധിന്‍, ഉസ്മാന്‍ മോളത്ത്, മുഹമ്മദ് എം ഖാദര്‍, നിയാസ് കാസിം, എല്‍ദോ, അഫ്താബ്, ഖമറുന്നിസ ഷെബിന്‍, മര്‍ലിയ അജാസ് എന്നിവര്‍ നേതൃത്വം നല്‍കി.
