ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ യൂത്ത് വിംഗ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്‌മാന്റെ അധ്യക്ഷതയില്‍ നടന്ന പ്രഖ്യാപന യോഗം ഇന്‍കാസ് ഉപദേശക സമിതി അംഗം അബ്രഹാം കെ ജോസഫ് ഉദ്ഘാടനം ചെയ്തു.

city exchange

ഏതൊരു സമൂഹത്തിന്റെയും ശക്തിയും കരുത്തും യുവാക്കളാണെന്നും ഇന്‍കാസിനും പൊതുവെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും പുത്തനുണര്‍വ് പകരാന്‍ ഇന്‍കാസ് യൂത്ത് വിംഗിന് സാധിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഇന്‍കാസ് ഉപദേശക സമിതി അംഗം കെ വി ബോബന്‍ ഇന്‍കാസ് യൂത്ത് വിംഗിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി ദീപക് ചുള്ളിപ്പറമ്പിലിനെയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജിന്‍സ് ജോസിനെയും ട്രഷററായി റിഷാദ് മൊയ്തീനെയും തെരഞ്ഞെടുത്തു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഈപ്പന്‍ തോമസ്, ഇന്‍കാസ് വനിതാ വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പില്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി പ്രസിഡന്റ്മാരും വനിതാ വിംഗ് ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

പ്രസിഡന്റ്: ദീപക് ചുള്ളിപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി (സംഘടനാ ചുമതല): ജിന്‍സ് ജോസ്, ട്രഷറര്‍: റിഷാദ് മൊയ്ദീന്‍, വൈസ് പ്രസിഡന്റ്മാര്‍: ലിജോ ഈരയില്‍, കെ ടി ജംഷീദ് വാലില്ലാപുഴ, മനു എ എസ്, ജനറല്‍ സെക്രട്ടറിമാര്‍: സിറിള്‍ ജോസ്, ചെറില്‍ ഫിലിപ്പ് വട്ടശ്ശേരില്‍, ജിബിന്‍ കെ ജോയി, വികാസ് പി നമ്പ്യാര്‍, മുഹമ്മദ് നബീല്‍ മാട്ടറ, ജോയിന്റ് സെക്രട്ടറിമാര്‍: ആനിസ് നഫ്സാദ്, ഷഹബാസ് ഷാജഹാന്‍, മുഹമ്മദ് സാലിഹ്, ജോയിന്റ് ട്രഷറര്‍: നിതിന്‍ നാരായണസ്വാമി, ഉപദേശക സമിതി അംഗങ്ങള്‍: ബി എം ഹാഷിം, ലത്തീഫ് കല്ലായി, ഷിഹാബ് നരണിപ്പുഴ, ബിനീഷ് കെ അഷ്റഫ്, പി വൈ യൂനസ്, സജീദ് താജുദ്ദീന്‍.

Share This Article
Leave a Comment
error: Content is protected !!