ടാലന്റ് മീറ്റും എം എല്‍ എ മെറിറ്റ് അവാര്‍ഡ് വിതരണവും നടത്തി

Web Desk
2 Min Read

ആലുവ: അലൈവ് പദ്ധതി ടാലന്റ് മീറ്റും എം എല്‍ എ മെറിറ്റ് അവാര്‍ഡ് വിതരണവും നടത്തി. ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, യുവ സിനിമാതാരം മാത്യു തോമസ്, സിനിമാതാരവും അവതാരകയുമായ പേളി മാണി എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

city exchange

ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ ‘അലൈവ്’ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു, സി ബി എസ് ഇ ടെന്‍ത്, സി ബി എസ് ഇ ട്വല്‍ത്, ഐ സി എസ് ഇ, ഐ എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ കരസ്ഥമാക്കിയവരും വിവിധ ഡിഗ്രി/ പിജി കോഴ്‌സുകളിലെ റാങ്കു ജേതാക്കളും അടങ്ങിയ 1200 കുട്ടികളേയും 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളേയുമാണ് അനുമോദിച്ചത്.

മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥികളായി ബെന്നി ബഹനാന്‍ എം പി, അഡ്വ. ജെബി മേത്തര്‍ എന്നിവര്‍ പങ്കെടുത്തു.

ആലുവയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ എം എല്‍ എ നടപ്പിലാക്കി വരുന്ന കരിയര്‍ ഗൈഡന്‍സ് പദ്ധതികള്‍ ഏറെ പ്രശംസനീയമാണെന്നു അടുത്ത വര്‍ഷത്തെ ചടങ്ങില്‍ കായിക മേഖലയില്‍ മികവു പുലര്‍ത്തുന്ന കുട്ടികളെ കുടി അനുമോദിക്കിണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീജേഷ് നിര്‍ദ്ദേശംവെച്ചു. തീര്‍ച്ചയായും കായിക മേഖലയില്‍ മികവുകാട്ടുന്ന ആലുവയിലെ വിദ്യാര്‍ഥികളെ അടുത്ത വര്‍ഷത്തെ ചടങ്ങില്‍ അനുമോദിക്കുമെന്ന് എം എല്‍ എ ഉറപ്പു നല്‍കി.

- Advertisement -
Ad image

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍, പാറപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതീഷ് ടി വി, പഞ്ചായത്ത് പ്രസിഡന്റുമാരായ വി എം ഷംസുദ്ധീന്‍, രാജി സന്തോഷ്, ജയ മുരളീധരന്‍, വിജി ബിജു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി ജോര്‍ജ്, മുനിസിപ്പല്‍ വൈസ് ചെയര്‍പെഴ്‌സണ്‍ സൈജി ജോളി, മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലത്തീഫ് പൂഴിത്തറ, എം പി സൈമണ്‍, മിനി ബൈജു, ലിസ്സ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു, ബി പി ഒ സോണിയ ടീച്ചര്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!