
കൊച്ചി: സംഘപരിവാര്‍ വൃത്തങ്ങള്‍ തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളില്‍ പ്രതികരണവുമായി ഐഷ സുല്‍ത്താന. തന്നെ ബംഗ്ലാദേശുകാരിയക്കാന്‍ ചിലര്‍ ഒരുപാട് കഷ്പ്പെടുന്നുണ്ടെന്ന് ഐഷ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംഘപരിവാര്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളുടെയും എഡിറ്റ് ചെയ്ത ചില ബയോഡാറ്റകളുടെയും സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു ഐഷയുടെ വിമര്‍ശനം.

‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്, താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞു തരാം, താന്‍ ആരാന്നും ഞാന്‍ ആരാന്നും. ചിലര്‍ ഒരുപാട് കഷ്പെടുന്നുണ്ട്. എന്നെ ബംഗ്ലാദേശുകാരി ആക്കാന്‍. കഷ്ട്ടം,’ ഐഷ സംഘപരിവാറിനെ ട്രോളി പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

പേര്, പ്രൊഫഷന്‍, പ്രസിദ്ധയായ രംഗം തുടങ്ങിയ കാര്യങ്ങള്‍ വിവരിച്ചുകൊണ്ടെന്ന രീതിയിലുള്ള ബയോഗ്രഫി, വയസ്സ്, ഭര്‍ത്താവ് എന്ന തലക്കെട്ടിലുള്ള ബയോഡാറ്റയില്‍ 2020 പ്രകാരം വയസ്സ് 37 എന്നും ജന്മവര്‍ഷം 1984 എന്നും കൊടുത്തിട്ടുണ്ട്. മതം, ജാതി എന്ന കോളത്തില്‍ ഇന്ത്യന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാതൃഭാഷ തുളുവാണെന്നും രാജ്യം ഇന്ത്യയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ജന്മസ്ഥലം ബംഗ്ലാദേശിലെ ജെസ്സോറെന്നും വീട് ജെസ്സോറിലെന്നുമാണ് എഴുതിയിരിക്കുന്നത്. ഭര്‍ത്താവും കുട്ടികളുമില്ലെന്നും വ്യാജരേഖയിലുണ്ട്.
