ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ റജിസ്റ്റര്‍ ചെയ്ത് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്

Web Desk
By
2 Min Read

ദുബായ്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാര്‍ ഇന്‍വെസ്റ്റ്മെന്റ്‌സ് കമ്പനിയുടെ പ്രവര്‍ത്തനം ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലേക്ക് (ഡി ഐ എഫ് സി) മാറ്റി. കമ്പനിയുടെ അന്താരാഷ്ട്ര ഓപറേഷന്‍സ് ഓഹരികള്‍ നാസ്ഡാക്ക് ദുബായിലെ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയില്‍ (സി എസ് ഡി) രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുമായുള്ള മലബാറിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണിത്. ഒപ്പം ഓഹരിയുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനിക്ക് സുതാര്യവും മികച്ച രീതിയില്‍ നിയന്ത്രിതവും കാര്യക്ഷമവും സുരക്ഷിതവുമായ മാര്‍ഗവും ഇതൊരുക്കുന്നു.

city exchange


മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് നാസ്ഡാക് ദുബായ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കി തുടക്കം കുറിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണറും ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ചെയര്‍മാനുമായ എസ്സ കാസിം, മലബാര്‍ ഗ്രൂപ്പ് കോ-ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹിം ഹാജി, നാസ്ഡാക്ക് ദുബായ് സി ഇ ഒയും ഡി എഫ് എം ഡെപ്യൂട്ടി സി ഇ ഒയുമായ ഹമേദ് അലി എന്നിവരും ഇരു സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഉന്നത വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

എമിറേറ്റ്‌സ് ഇ എന്‍ ബി ഡി സെക്യൂരിറ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികള്‍ വഴി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ മുന്നൂറിലധികം അന്താരാഷ്ട്ര ഓപറേഷന്‍സ് ഓഹരി ഉടമകള്‍ക്ക് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് മലബാര്‍ ഗ്രൂപ്പ് പ്രവേശിച്ചിരിക്കുന്നത്. മലബാറിന്റെ ഇന്റര്‍നാഷനല്‍ ഓപറേഷന്‍സിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം നാസ്ഡാക്ക് ദുബായിലെ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിലൂടെ നടക്കും. അതേസമയം വ്യാപാരം എക്‌സ്‌ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയില്‍ തുടരുകയും ചെയ്യും.


ഏകദേശം 300 കോടി ജനസംഖ്യയുള്ള 72 രാജ്യങ്ങളും 7.7 ട്രില്യണ്‍ യു എസ് ഡോളര്‍ ജി ഡി പിയും ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിലെ മുന്‍നിര ഫിനാന്‍ഷ്യല്‍ ഹബ്ബാണ് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍.
അന്താരാഷ്ട്ര നിലവാരമുള്ള ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ പോലുള്ള അധികാരപരിധിയിലാണ് ഹോള്‍ഡിംഗ് കമ്പനി പ്രവര്‍ത്തിക്കേണ്ടതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. രജിസ്ട്രാര്‍ ഓഫ് ഷെയേഴ്സ് ആയി നാസ്ഡാക് ദുബായ് പോലുള്ള ഒരു സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിയുടെ ആവശ്യകത ഡയറക്ടര്‍ ബോര്‍ഡ് തിരിച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്തുവെന്നും എം പി അഹമ്മദ് വ്യക്തമാക്കി.

- Advertisement -
Ad image

നാസ്ഡാക്ക് ദുബായ് പ്രൈവറ്റ് മാര്‍ക്കറ്റില്‍ ചേര്‍ന്നതിന് മലബാറിനോട് നന്ദി പറയുന്നതായി നാസ്ഡാക്ക് ദുബായ് സി ഇ ഒയും ഡി എഫ് എം ഡെപ്യൂട്ടി സി ഇ ഒയുമായ ഹമേദ് അലി പറഞ്ഞു. ബിസിനസ് സംരംഭകര്‍ക്ക് സ്വന്തം നിലയില്‍ തന്നെ പൊതുവിപണികളിലൂടെയോ സ്വകാര്യമായോ നിലവിലുള്ള നിക്ഷേപകര്‍ക്കായി കൂടുതല്‍ പങ്കാളിത്ത പദ്ധതികള്‍ ആസുത്രണം ചെയ്യാനും അത് സാധ്യമാക്കാനും നാസ്ഡാക്ക് ദുബായ് പ്രൈവറ്റ് മാര്‍ക്കറ്റ് സഹായിക്കുന്നു. പുതിയ നിക്ഷേപകര്‍ വരികയും ഓഹരിയുടമകളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തെ മുന്നില്‍ കണ്ടുകൊണ്ട് ഷെയര്‍ രജിസ്റ്റര്‍ മികച്ച രീതിയില്‍ സൂക്ഷിക്കുന്ന നിലയിലേക്ക് പ്രൈവറ്റ് മാര്‍ക്കറ്റ് വികസിപ്പിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!