ലോകപരിസ്ഥിതി ദിനം ആഘോഷിച്ച് കര്‍ണാടക സംഘ ഖത്തര്‍

Web Desk
By
1 Min Read

ദോഹ: കര്‍ണാടക സംഘ ഖത്തര്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി എന്‍ ബാബുരാന്‍, ഗള്‍ഫാര്‍ അല്‍മിസ്നദ് സീനിയര്‍ ജനറല്‍ മാനേജര്‍ ഹേമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കര്‍ണാടക അസോസിയേഷനുകളായ തുളുക്കൂട്ട, ബണ്ട്സ് ഖത്തര്‍, എസ് കെ എം ഡബ്ല്യു എ, എം സി സി, എം സി എ, കെ എം സി എ എന്നിവയുടെ പ്രസിഡന്റുമാര്‍ പങ്കെടുത്തു.
കോവിഡിനെ തുടര്‍ന്ന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളില്‍ പരിപാടികള്‍ നടത്തിയിരുന്ന കര്‍ണാടക സംഘ ഖത്തറിന്റെ ഒരു വര്‍ഷത്തിനു ശേഷമുള്ള ആദ്യ പരിപാടിയായിരുന്നു ഇത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കര്‍ണാടക സംഘ ഖത്തര്‍ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു സ്വാഗതം പറഞ്ഞു. പി എന്‍ ബാബുരാജന്‍, ഹേമചന്ദ്രന്‍, കര്‍ണാടക സംഘ ഖത്തര്‍ ഐ ടി പരിസ്ഥിതി സെക്രട്ടറി കുമാരസ്വാമി, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സംഘടനാ പ്രതിനിധികളും അതിഥികളും വേപ്പ്, മാവ് തുടങ്ങിയ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!