ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ട്; 75 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ഐ സി സി

Web Desk
By
1 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് 75 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഐ സി സി പരിസരത്തും വിവിധ സ്‌കൂളുകളിലുമായാണ് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി ഖത്തര്‍ മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക്ക് പാര്‍ക്സ് വിഭാഗവുമായി സഹകരിച്ച് മാമൂറ പാര്‍ക്കില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, കോണ്‍സുലാര്‍ ആന്റ് കമ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി എസ് സേവ്യര്‍ ധന്‍രാജ്, പബ്ലിക്ക് പാര്‍ക്ക് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ സഅദ എന്നിവര്‍ വൃക്ഷത്തൈ നടീല്‍ പരിപാടിയില്‍ പങ്കെടുത്തു.
പി എന്‍ ബാബുരാജന്‍, വി പി സുബ്രഹ്മണ്യ ഹെബ്ബഗേലു, ജി എസ് കൃഷ്ണകുമാര്‍, അനീഷ് ജോര്‍ജ്ജ് മാത്യു, അഫ്സല്‍ അബ്ദുല്‍ മജീദ്, സജീവ് സത്യശീലന്‍ എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!