പാറമ്മല്‍ മൊയ്തുവിന്റെ ഇന്‍കാസ് ഒ ഐ സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു

Web Desk
1 Min Read

ദോഹ: പ്രവാസ ജീവിതം ആസ്പദമാക്കി എഴുതിയ ‘മറുഭൂമി’ പുസ്തകത്തിന്റെ രചയിതാവും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ പാറമ്മല്‍ മൊയ്തുവിനെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെമന്റോ നല്‍കി ആദരിച്ചു.

city exchange

കമ്മിറ്റിക്ക് വേണ്ടി അദ്ദേഹം നല്‍കിയ ‘മറുഭൂമി’ പുസ്തകത്തിന്റെ കോപ്പി ആക്ടിംഗ് പ്രസിഡണ്ട് ജംനാസ് മാലൂര്‍, ജനറല്‍ സെക്രട്ടറി പിയാസ് മാച്ചേരി, ട്രഷറര്‍ അഭിഷേക് മാവിലായി എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി.

ചടങ്ങിന് ആക്ടിംഗ് പ്രസിഡന്റ് ജംനാസ് മാലൂര്‍ അധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചു നേതാക്കളായ നിയാസ് ചെരിപത്ത്, സുരേഷ് കരിയാട്, അനീഷ് ബാബു മുഴപ്പിലങ്ങാട്, നിഹാസ് കോടിയേരി, ശ്രീരാജ് എം പി, മുഹമ്മദ് എടയ്യന്നൂര്‍, ജോര്‍ജ് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അല്‍സദ്ദിലുള്ള മള്‍ട്ടി റെസ്റ്റോറന്റില്‍ നടന്ന ചടങ്ങിന് ജനറല്‍ സെക്രട്ടറി പിയാസ് മാച്ചേരി സ്വാഗതവും ട്രഷറര്‍ അഭിഷേക് മാവിലായി നന്ദിയും രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!