

ദോഹ: ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ നാസിറുല്‍ ഇസ്‌ലാം ജമാ അത്ത് (മലാറക്കല്‍) കമ്മിറ്റി പ്രസിഡണ്ട് തയ്യില്‍ കുഞ്ഞബ്ദുള്ള ഹാജി, ജനറല്‍ സിക്രട്ടറി ചാപ്പോക്കില്‍ അമ്മദ് ഹാജി, മഹല്ല് ഖാദി മുഹമ്മദ് ബാഖവി, നാസര്‍ നീലിമ എന്നിവര്‍ക്ക് ഖത്തര്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് വിമാനത്തവളത്തില്‍ ഊഷ്മള വരവേല്പ് നല്‍കി.

നാട്ടില്‍ മഹല്ലില്‍ ആരംഭിക്കുന്ന വിവിധ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ പ്രചരാണാര്‍ഥമാണ് നേതാക്കള്‍ ഖത്തറിലെത്തിയത്. ഖത്തര്‍ മഹല്ല് കമ്മിറ്റി നേതാക്കളായ പി വി എ നാസര്‍, ഫൈസല്‍ അരോമ, നിസാര്‍ ആയാടത്തില്‍, ഡോ. നൗഷാദ്, അസീസ് ചാപ്പോക്കില്‍, അഷ്‌റഫ് തുണ്ടിയില്‍, ഗഫൂര്‍ ആനിയുള്ളതില്‍, റിനാസ് തയ്യില്‍, സഖരിയ കൊയപ്പാടി, ഇസ്മായീല്‍ മലയില്‍, നവാസ് കുറ്റിയില്‍, സംസു കെ വി, ഇ എം കുഞ്ഞമ്മദ് എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
