Connect with us

Community

സച്ചിന്‍ ദിനകര്‍ ശങ്ക്പാലിന് യാത്രയയപ്പ് നല്‍കി

Published

on


: ഖത്തറിലെ സേവനത്തിനുശേഷം അടുത്ത നിയമനത്തിലേക്ക് മാറുന്ന ഇന്ത്യന്‍ എംബസിയുടെയും സി ഒ- ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെയും ഫസ്റ്റ് സെക്രട്ടറി (വിദ്യാഭ്യാസം ആന്റ് സാംസ്‌കാരികം) സച്ചിന്‍ ദിനകര്‍ ശങ്ക്പാലിന് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി. ഐ സി സി അശോക ഹാളില്‍ യാത്രയയപ്പ് ചടങ്ങ് നടന്നു.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സദസ്സിനെ അഭിസംബോധന ചെയ്തു.

ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍ വിശിഷ്ട വ്യക്തികളെയും സദസ്സിനെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ് ഉദ്ഘാടന പ്രസംഗം നടത്തി. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ശങ്ക്പാലിന്റെ ശ്രദ്ധേയമായ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുകയും അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് വിവിധ സമൂഹ സംരംഭങ്ങളോടുള്ള സച്ചിന്റെ പ്രതിബദ്ധതയും പിന്തുണയും അംഗീകരിച്ചുകൊണ്ട് അഭിനന്ദന പ്രസംഗം നടത്തി. അദ്ദേഹത്തിന് അഭിനന്ദന ഫലകം സമ്മാനിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നന്ദി പറഞ്ഞു.

വിടവാങ്ങല്‍ പ്രസംഗത്തില്‍ തന്റെ സേവനകാലത്ത് ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് ലഭിച്ച ഊഷ്മളതയ്ക്കും പിന്തുണയ്ക്കും സച്ചിന്‍ അഗാധമായ നന്ദി രേഖപ്പെടുത്തി.


error: Content is protected !!