

ദോഹ: സ്പോര്‍ട്സ്, യുവജന മന്ത്രാലയം, ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ എന്നിവയുമായി സഹകരിച്ച് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ഏപ്രില്‍ 20 മുതല്‍ 26 വരെ ആസ്പയര്‍ പാര്‍ക്കില്‍ ആസ്പയര്‍ ബീച്ച് സ്പോര്‍ട്സ് ഫെസ്റ്റിവല്‍ ആദ്യ പതിപ്പ് നടക്കുമെന്ന് അറിയിച്ചു.

ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ബീച്ച് സോക്കര്‍, ഖത്തര്‍ വോളിബോള്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ബീച്ച് വോളിബോള്‍, ഖത്തര്‍ ടെന്നീസ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍ ഫെഡറേഷന്റെ മേല്‍നോട്ടത്തില്‍ ബീച്ച് ടെന്നീസ് എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാന കായിക ഇനങ്ങളെ ഉള്‍ക്കൊള്ളുന്ന ടൂര്‍ണമെന്റ് സമൂഹത്തിനുള്ളില്‍ സ്പോര്‍ട്സ് സംസ്‌കാരവും സജീവമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആസ്‌പെയര്‍ സോണ്‍ ഫൗണ്ടേഷന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.

എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 9 വരെ മത്സരങ്ങള്‍ നടക്കും. അതത് സ്പോര്‍ട്സ് ഫെഡറേഷനുകളുടെ മേല്‍നോട്ടത്തില്‍ പുരുഷ ടീമുകള്‍ക്ക് (18 വയസ്സിന് മുകളിലുള്ളവര്‍) പങ്കെടുക്കാം.
