

അബൂദാബി: റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബൂദാബി പൊലീസ് അറിയിച്ചു.

പരിക്കേറ്റവരില്‍ 64 പേരുടേത് നിസ്സാരമാണ്. 56 പേരുടേത് അതീവ ഗുരുതരവുമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സ്ഫോടനത്തില്‍ നിരവധി കടകള്‍ക്കും സമീപത്തെ ആറ് കെട്ടിടങ്ങളുടെ മുന്ഭാഗങ്ങള്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നാല് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഒഴിപ്പിച്ചു. നാശനഷ്ടമുണ്ടായ കെട്ടിടങ്ങളിലെ താമസക്കാരെ പൂര്‍ണമായും സുരക്ഷിതമാക്കാന്‍ കഴിയുന്നതുവരെ അധികൃതര്‍ താത്ക്കാലിക താമസ സൗകര്യം നല്‍കും.

