വെള്ളിയാഴ്ച മുതല്‍ താപനിലയില്‍ നേരിയ കുറവ്

Web Desk
1 Min Read

ദോഹ: വെള്ളിയാഴ്ച മുതല്‍ അടുത്ത ആഴ്ച മധ്യം വരെ ഖത്തറിലെ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

city exchange

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുറഞ്ഞ താപനില 13 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാകാനാണ് സാധ്യത. വടക്കു പടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്നാണ് താപനിലയില്‍ കുറവുണ്ടാവുക. മേഖലയിലെ കൂടിയ താപനില 23 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.

വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനത്തില്‍ കാഴ്ചാ പരിധി രണ്ട് കിലോമീറ്ററില്‍ താഴെയാകും. ചില പ്രദേശങ്ങളില്‍ കാഴ്ചാ പരിധി പൂജ്യം വരെയുമായേക്കും. തുറന്ന പ്രദേശങ്ങളിലെ കാഴ്ചാ പരിധിയാണ് പൂജ്യത്തിലെത്തുക.

- Advertisement -
Ad image

കാലാവസ്ഥയിലെ മാറ്റത്തിന് അനുയോജ്യമായ മുന്നൊരുക്കള്‍ നടത്തണമെന്ന് ഖത്തറിലുള്ള പൗരന്മാരോടും താമസക്കാരോടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.

Share This Article
Leave a Comment
error: Content is protected !!