യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ മധുരം വിതരണം ചെയ്തു

Web Desk
1 Min Read

ദോഹ: പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യു ഡി എഫ് നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിലും മലപ്പുറം ജില്ലയ്ക്ക് നാല് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചതുമായ സന്തോഷം ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. തുമാമ മാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മധുരം വിതരണം ചെയ്ത് പ്രവര്‍ത്തകരും നേതാക്കളും സന്തോഷം പങ്കുവെച്ചു.

city exchange

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയിക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. വിജയിയായ അനില്‍ ജോസഫിന് ജിമാക്‌സ് ഡയറക്ടര്‍ ഫൈസല്‍ റസാക്ക് സമ്മാനം കൈമാറി.

ചടങ്ങില്‍ ജില്ല പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാഫര്‍ കമ്പാല, സലീം എടശ്ശേരി, നിയാസ് കൈപ്പങ്ങല്‍, വസീം, രജീഷ്, ബാബു, ജാബിര്‍, നിഷാദ്, ശരത് കോട്ടക്കല്‍, സൈതാലി വെളിയന്‍കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആയിരത്തോളം ആളുകളാണ് പ്രവചന മത്സരത്തില്‍ പങ്കെടുത്തത്.

പുതിയ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതീക്ഷയും മലപ്പുറം ജില്ലയ്ക്ക് ലഭിച്ച പ്രാധാന്യത്തോടുള്ള സന്തോഷവും പരിപാടിയില്‍ നിറഞ്ഞുനിന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!