പ്രതീക്ഷ നല്‍കുന്ന ബജറ്റെന്ന് മലബാര്‍ ചേംബര്‍

Web Desk
1 Min Read

കോഴിക്കോട്: ഉല്‍പ്പാദന മേഖലയ്ക്കും ഉല്‍പ്പാദന ക്ഷമതയക്കും മുന്‍തൂക്കം നല്‍കുന്ന കേന്ദ്ര ബജറ്റ് വ്യവസായ സംരംഭകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായി മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

city exchange

അടിസ്ഥാന സൗകര്യങ്ങളായ റോഡ് ഗതാഗതം, റെയില്‍, കാര്‍ഗോ ടെര്‍മിനല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുക വഴി ആശാവഹമായ വികസന നടപടികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വ്യക്തിഗത നികുതി നിരക്ക് കുറച്ചിരുന്നുവെങ്കില്‍ സാധാരണക്കാരുടെ ക്രയവിക്രയ ശേഷി വര്‍ധിക്കുകയും സമ്പദ് വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ടിക്ക് വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ബാറ്ററി സ്വാപ്പിങ് പോളിസിയിലൂടെ ഇലക്ട്രിക്ക് വാഹന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ബജറ്റ് വായു മലിനീകരണത്തെ തടയുന്നതിനുള്ള ഉപാധിയായി മാറുന്നു എന്നത് ശ്രദ്ധേയമാണ്. കോര്‍പ്പറേറ്റ് സര്‍ ചാര്‍ജ്ജ് 12 ശതമാനത്തില്‍ നിന്നു ഏഴു ശതമാനമാക്കി കുറച്ചത് വ്യവസായ ലോകത്തിന് ആശ്വാസം പകരുന്ന നീക്കമാണ്. പ്രധാനമന്ത്രി ആവാസ് യോജനയിലെ 80 ലക്ഷം വീടുകള്‍ പൂര്‍ത്തികരിക്കാന്‍ 48000 കോടി രൂപ നീക്കിവെച്ചത് ഭവന മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് ലഭിക്കുന്നു. ഒരു ലക്ഷം കോടി രൂപ സാമ്പത്തിക സഹായം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത് സാമ്പത്തിക രംഗത്ത് പുത്തന്‍ ഉണര്‍വ്വ് പ്രതീക്ഷിക്കുന്നു. ഇ ബില്‍ വ്യവസ്ഥ, ഇ പാസ്‌പ്പോര്‍ട്ട്, ഡിജിറ്റല്‍ നാണയം, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ നീക്കം ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കും. മാത്രമല്ല ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാണ് വരും കാലം ലോകത്തിന് ആവശ്യമെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ബജറ്റെന്നും ചേംബര്‍ അഭിപ്രായപ്പെട്ടു.

സഹകരണ മേഖലയ്ക്ക് നികുതി 18.5 ശതമാനത്തില്‍ നിന്നും 15 ശതമനം കുറച്ചതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു വര്‍ഷം കൂടി ടാക്‌സ് ഇന്‍സെന്റീവ് അനുവദിച്ചതും പ്രതീക്ഷ നല്‍കുമ്പോള്‍ വ്യക്തിഗത നികുതിദായകര്‍ ഉറ്റു നോക്കിയ ആശ്വാസങ്ങള്‍ ബജറ്റില്‍ ഇല്ലാതെ പോയത് നിരാശജനകമെന്നും മലബാര്‍ ചേംബര്‍ വിലയിരുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!