ലോകകപ്പില്‍ മികച്ച ആരോഗ്യ പരിരക്ഷയ്ക്ക് തയ്യാറെടുത്ത് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് 2022ല്‍ മികച്ച ആരോഗ്യ പരിരക്ഷയ്ക്ക് തയ്യാറെടുത്ത് ഖത്തര്‍. എക്കാലത്തേയും മികച്ച ആരോഗ്യ പരിരക്ഷ അനുഭവം നല്കാനാണ് പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പറേഷനും ഖത്തര്‍ ഹെല്‍ത്ത് 2022നും രണ്ടാം ഖത്തര്‍ പബ്ലിക്ക് ഹെല്‍ത്ത് കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നത്.

city exchange

ഖത്തര്‍ ഹെല്‍ത്ത് 2022 വെര്‍ച്വല്‍ സമ്മേളനം ഫെബ്രുവരി ഒന്‍പത് മുതല്‍ 12 വരെയാണ് നടക്കുക. ലോകകപ്പിനുള്ള ഖത്തറിലെ തയ്യാറെടുപ്പും പകര്‍ച്ചവ്യാധികളോടുള്ള പ്രതികരണവും ഒരു മള്‍ട്ടി ഡിസിപ്ലിനറി ടീം സമീപനം എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

ഫിഫ ലോകകപ്പിന് തയ്യാറെടുക്കുമ്പോള്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ വിദഗ്ധര്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പൊതുജനാരോഗ്യ വകുപ്പ് മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് അല്‍താനി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!