ലെബനനിലെ യു എന്‍ ഇടക്കാല സേനയെ ലക്ഷ്യമിട്ട നടപടിയെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയ്ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലും മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതും ഖത്തര്‍ ഭരണകൂടം ശക്തമായ ഭാഷയില്‍ അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പ്രമേയം 1701ന്റെയും നഗ്നമായ ലംഘനമായാണ് ആക്രമണത്തെ ഖത്തര്‍ കണക്കാക്കുന്നത്.

city exchange

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അടിയന്തരവും സ്വതന്ത്രവുമായ അന്താരാഷ്ട്ര അന്വേഷണത്തിന്റെ ആവശ്യകത വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. ആക്രമണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളും ഉടനടി അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ അധിനിവേശത്തെ നിര്‍ബന്ധിക്കുന്നതിന് നിര്‍ണ്ണായക നടപടികള്‍ കൈക്കൊള്ളാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ലെബനനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം തടയുന്നതിനും പ്രദേശം സമ്പൂര്‍ണ്ണ പ്രാദേശിക യുദ്ധത്തിലേക്ക് ഇറങ്ങുന്നത് തടയാന്‍ ഐക്യദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങളുടെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.

പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന ഖത്തറിന്റെ ആഗ്രഹം മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!