ടെഡ്രോസ് അദാനോം ഗെബ്രിയേസസ് രണ്ടാം തവണയും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍

Web Desk
1 Min Read
FILE PHOTO: World Health Organization (WHO) Director-General Tedros Adhanom Ghebreyesus attends a news conference organized by Geneva Association of United Nations Correspondents (ACANU) amid the COVID-19 outbreak, caused by the novel coronavirus, at the WHO headquarters in Geneva Switzerland July 3, 2020. Fabrice Coffrini/Pool via REUTERS/File Photo

ജനീവ: ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വീണ്ടും അഞ്ചു വര്‍ഷ കാലാവധിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

city exchange

ജനീവയില്‍ നടന്ന 75-ാമത് അസംബ്ലിയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. 2021 ഏപ്രിലിലാണ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അംഗരാജ്യങ്ങളോട് അഭ്യര്‍ഥിച്ചത്. 2022 ജനുവരിയില്‍ നടന്ന ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ബോര്‍ഡ് ടെഡ്രോസിനെ രണ്ടാം തവണയും ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

ടെഡ്രോസിന്റെ രണ്ടാം ഘട്ടം ആഗസ്ത് 16നാണ് ആരംഭിക്കുക. ലോകാരോഗ്യ അസംബ്ലി നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി ഒരു ഡയറക്ടര്‍ ജനറലിനെ ഒരിക്കല്‍ കൂടി നിയമിക്കാവുന്നതാണ്.

- Advertisement -
Ad image

ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ ആളുകളെ സംരക്ഷിക്കുന്നതിനും രാജ്യതലത്തില്‍ സംഘടനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഡ്രോസ് തന്റെ ആദ്യ കാലയളവില്‍ ലോകാരോഗ്യ സംഘടനയുടെ വിപുലമായ പരിവര്‍ത്തനത്തിന് തുടക്കമിട്ടതെന്ന് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കോവിഡ് മഹാമാരി, കോംഗോയിലെ എബോള, മറ്റ് നിരവധി മാനുഷിക പ്രതിസന്ധികളുടെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയോടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്കി.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2012- 16 കാലഘട്ടത്തില്‍ എത്യോപ്യയിലെ വിദേശകാര്യ മന്ത്രിയും 2005- 12 കാലയളവില്‍ ആരോഗ്യമന്ത്രിയുമായിരുന്നു അദ്ദേഹം.

എയ്ഡ്‌സ്, ക്ഷയം, മലേറിയ തുടങ്ങിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള ഗ്ലോബല്‍ ഫണ്ടിന്റെ ബോര്‍ഡ് ചെയര്‍മാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോള്‍ ബാക്ക് മലേറിയ പാര്‍ട്ണര്‍ഷിപ്പ്‌ബോര്‍ഡിന്റെ ചെയര്‍മാനായും മാതൃ- നവജാത ശിശു ആരോഗ്യത്തിനുള്ള പങ്കാളിത്ത ബോര്‍ഡിന്റെ കോ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!