

കോഴിക്കോട്: മലയാള ചലച്ചിത്ര ഗാനരംഗത്തെ പ്രതിഭയായിരുന്ന ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ വാര്‍മുകില്‍ സോഷ്യോ- കള്‍ച്ചറല്‍ ആന്റ് മ്യൂസിക്കല്‍ ഫോറത്തിന്റെ മാസാന്ത മെഹ്ഫില്‍ അനുശോചിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളേയും സന്തോഷം, സന്താപം, വേദന, വിരഹം, ഹാസ്യം, പ്രതീക്ഷ ഇവയെയെല്ലാം പ്രതിപ്രാദിക്കുന്ന ഗാനരചയിതാവിന്റെ വേറിട്ട രചനാ ശൈലി മലയാള സിനിമാ ഗാന ശാഖയ്ക്ക് മുതല്‍ക്കൂട്ടായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.

ബിസിനസ് ക്ലബ്ബില്‍ ചേര്‍ന്ന ചടങ്ങില്‍ ഫോറം ചെയര്‍മാന്‍ എ വി റഷീദ് അലി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മുഹമ്മദ് അസ്‌ലം, കണ്‍വീനര്‍ വി എം ശശികുമാര്‍, റഹീസ്, രേഖ അജിത്ത്, ഗിരീഷ് കുമാര്‍, രാം ശങ്കര്‍, ബി എം നജീബ്, വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ബിച്ചു തിരുമല രചിച്ച ഗാനങ്ങള്‍ ഉള്‍പ്പടെയുള്ള ഗാനങ്ങള്‍ വാര്‍മുകില്‍ ഗായകരായ ജിഷ ഉമേഷ്, സുലൈഖ ബഷീര്‍, ഇന്ദു സുനില്‍, അക്ഷര വിശ്വനാഥ്, വിനോദ് തടത്തില്‍, കെ വി മുസ്തഫ, നെബീല്‍ ചെമ്പന്‍, വിനോദ് കുമാര്‍, എസ് വി മുഹമ്മദ് എന്നിവര്‍ ആലപിച്ചു.
