ബി ജെ പി എം പി ബാബുല്‍ സുപ്രിയോ രാഷ്ട്രീയം ഉപേക്ഷിക്കുന്നു

Web Desk
1 Min Read

ന്യൂഡല്‍ഹി: ബി ജെ പി എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ നരേന്ദ്ര മോദി അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ഇതില്‍ മനംനൊന്തും ബി ജെ പി ബംഗാള്‍ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് അദ്ദേഹത്തെ എം പി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.
താനൊരു ടീം പ്ലയറാണെന്നും ഒറ്റ ടീമിനെ മാത്രമേ ഇക്കാലമത്രയും പിന്തുണച്ചിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ ബഗാനാണ് തന്റെ ടീമെന്നും അതുപോലെ പശ്ചിമ ബംഗാളിലെ ബി ജെ പിയാണ് തന്റെ പാര്‍ട്ടിയെന്നും വിശദീകരിച്ച അദ്ദേഹം രാഷ്ട്രീയം വിടുന്നു എന്നുകൂടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇക്കാലത്തിനിടയില്‍ താന്‍ പലരേയും സഹായിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും നിരാശപ്പെടുത്തിയോ എന്നറിയില്ലെന്നും അത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സേവനം നിര്‍വഹിക്കാന്‍ രാഷ്ട്രീയമില്ലാതെയും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 മുതല്‍ മോദി മന്ത്രിസഭയില്‍ പല വകുപ്പുകളിലായി ബാബുല്‍ സുപ്രിയോ സ്ഥാനം വഹിച്ചിരുന്നു.
തന്റെ മനസ്സിലുയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചതിന് ശേഷമാണ് താന്‍ രാജിക്ക് തയ്യാറായതെന്നും ബാബുല്‍ പറയുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!