ജനറേഷന്‍സ് ഓഡിയോ ലോഞ്ച് ചെയ്തു

Web Desk
1 Min Read

കൊച്ചി: പി ആന്‍ഡ് ബി മീഡിയ ക്രിയേഷന്‍സിന്റെ ബാനറില്‍ റ്റിജോ തടത്തില്‍ സംവിധാനം ചെയ്ത് ബിജു മോന്‍ പ്ലാത്തോട്ടത്തില്‍ കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്ന ചിത്രം ‘ജനറേഷന്‍സ്’ന്റെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചു.

city exchange

സംവിധായകന്‍ സിദ്ധിഖ് മുഖ്യാതിഥിയായിരുന്നു. വിധു പ്രതാപ്, ഡോ: എന്‍ എം ബാദുഷ, എലിസബത്ത് ബാബു, സാജു കൊടിയന്‍, ജയരാജ് സെഞ്ച്വറി, ജ്യൂവല്‍ ബേബി, രാജ സാഹിബ്, മുരളി, ശരത് തെനുമൂല, നെല്‍സണ്‍ ശൂരനാട്, ബൈജു എസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചിത്രം ഒ ടി ടി പ്ലാറ്റഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ക്യാമറയും എഡിറ്റിംഗും നജീബ് ഫോണോയും പയസ് വണ്ണപ്പുറം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം രാജീവ് തോമസും ചെയ്തിരിക്കുന്നു അസോസിയേറ്റ് ഡയറക്ടര്‍: സിജു പൈനായില്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ദേവരാജ്, ബിന്ദു കുട്ടപ്പന്‍. പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍: ടോജോ കോതമംഗലം, പ്രൊഡക്ഷന്‍ മാനേജര്‍- വിവേക് കണ്ണൂരാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഡോണ്‍ എബ്രഹാം.

- Advertisement -
Ad image

വിധു പ്രതാപ്, എലിസബത്ത് രാജു, അനുഷ ജയന്‍, ആന്റോ ഇട്ടൂപ്പ് എന്നിവരാണ് ഗായകര്‍. വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!