സോളാര്‍ കേസില്‍ സി ബി ഐ ഹൈബി ഈഡന്‍ എം പിയെ ചോദ്യം ചെയ്തു

Web Desk
1 Min Read

കൊച്ചി: സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എം പിയെ സി ബി ഐ ചോദ്യം ചെയ്തു. സി ബി ഐ തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ നടത്തിയത്.

city exchange

ഹൈബി ഈഡന്‍ ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബി ജെ പി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടിക്കുമെതിരെയാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ നിയമഭാസമ്മേളനം നടക്കുന്ന സമയത്ത് എം എല്‍ എ ഹോസ്റ്റലിലെ ഹൈബി ഈഡന്റെ മുറിയില്‍ ഉപദ്രവിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഒഴിവാക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടിരുന്നെങ്കിലും അടിയന്തരമായി ഹാജരാകണമെന്ന് സി ബി ഐ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!