

കൊച്ചി: വി എം ആര്‍ ഫിലിംസിന്റെ ബാനറില്‍ കെ ജി ഷൈജു സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് നായകനാകുന്ന ചിത്രം ‘കായ്‌പോള’യുടെ ചിത്രീകരണം പൂര്‍ത്തിയായി. സജിമോന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. യൂട്യൂബ് ചാനല്‍ സെലിബ്രിറ്റികളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ട്രാവല്‍ മൂവി ഗണത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കായ്‌പോള’. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കോലഞ്ചേരിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പാചക വിദഗ്ധനായ അപ്പൂപ്പന്റെയും യൂട്യൂബ് ഫുഡ് വ്‌െേളഗറായ കൊച്ചുമകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ സജല്‍, അഞ്ചുകൃഷ്ണ അശോക്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ജെയിംസ് ഏലിയ, വിനു കുമാര്‍, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീന്‍, അനുനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരില്‍ നിന്നും ദിവസങ്ങളോളം നടത്തിയ സ്‌ക്രീനിംഗില്‍ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയത്.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ദ്രന്‍സ് എന്ന നടന്‍ തൃശ്ശൂര്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന ഒരു പാചകക്കാരന്‍ അച്ചായന്റെ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: ഷിജു എം ഭാസ്‌കര്‍, എഡിറ്റര്‍: അനില്‍ ബോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുതാസ്, മേക്കപ്പ്: സജി കൊരട്ടി ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ കുമാരന്‍, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ എക്്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപാറ, അസോസിയേറ്റ് ഡയറക്ടര്‍സ്: ആസിഫ് കുറ്റിപ്പുറം, അമീര്‍, സ്റ്റില്‍സ്: അനു പള്ളിച്ചല്‍, ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.

