

ആലുവ: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഭൗതിക ശരീരത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ അന്തിമോപചാരം അര്‍പ്പിച്ചു. കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിക്കുകയും ചെയ്തു.

അനുഗ്രഹീതയായ കലാകാരിയെയാണ് കേരളത്തിന് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കഠിനാധ്വാനത്തിലൂടെ വളര്‍ന്നുവന്ന ഒരു കലാപ്രതിഭയായിരുന്നു സുബി സുരേഷ് എന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അനുസ്മരിച്ചു.
