

ആലുവ: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ പഠനത്തിന് ഭൗതിക സാഹചര്യമൊരുക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2021-22ലെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ അനുവദിച്ച് ആലുവ സെന്റ് സേവിയേഴ്സ് വിമന്‍സ് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. സൈജി ജോളി, ഫാസില്‍ ഹുസൈന്‍, ലത്തീഫ് പൂഴിത്തറ, എം പി സൈമണ്‍, ലിസ ജോണ്‍സണ്‍, കെ ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. മിലന്‍ ഫ്രാന്‍സിസ്, കോളേജ് മാനേജര്‍ സിസ്റ്റര്‍ ചാള്‍സ്, എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. നീനു എന്നിവര്‍ പങ്കെടുത്തു.
