അങ്കണവാടികള്‍ സ്മാര്‍ട്ടാക്കി

Web Desk
1 Min Read

ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് 2023- 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ 6, 12 വാര്‍ഡുകളിലെ 116, 118 നമ്പര്‍ അങ്കണവാടികള്‍ സ്മാര്‍ട്ട് ആക്കി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നടത്തി.

city exchange

വൈസ് പ്രസിഡന്റ് അജി ഹക്കീം അധ്യക്ഷത വഹിച്ചു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, സി ഡി പി ഒ ഡോ. ജയന്തി പി നായര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷെഫീന പി എം, അങ്കണവാടി ടീച്ചര്‍മാരായ ഷീബ, സന്ധ്യ, അശ്വതി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!