സാന്റാക്രൂസിലെ ‘വാര്‍ത്തിങ്കളേ’ എന്ന ഗാനം പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റേത്ത് നിര്‍മിച്ച് ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാഡസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സാന്റാക്രൂസിലെ ‘വാര്‍ത്തിങ്കളേ’ എന്ന ഗാനം പുറത്തിറങ്ങി. സിബു സുകുമാരന്റെ സംഗീത സംവിധാനത്തില്‍ വന്നിരിക്കുന്ന ഗാനം ഹരിശങ്കര്‍ കെ എസ് ആണ് പാടിയിരിക്കുന്നത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വളരെ മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകര്‍ക്കിടയിലും ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

city exchange

ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്റാക്രൂസ് എന്ന നൃത്തസംഘമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് സാന്റാക്രൂസ് പ്രേക്ഷകരിലേക്കെത്തുന്നത്.
അനീഷ് റഹ്മാന്‍, നൂറിന്‍ ഷെരീഫ്, രാഹുല്‍ മാധവ് എന്നിവിര്‍ക്കൊപ്പം ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, മേജര്‍ രവി, കിരണ്‍ കുമാര്‍, സോഹന്‍ സീനുലാല്‍, അരുണ്‍ കലാഭവന്‍, അഫ്‌സല്‍ ആചല്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായെത്തുന്നുണ്ട്. നൃത്തത്തിന്റെ ശക്തമായ അടിത്തറയില്‍ വരുന്ന സാന്റാക്രൂസില്‍ ശ്രീജിത്ത് കെ പി, അയ്യപ്പദാസ് വി പി, അനീഷ് റഹ്മാന്‍ എന്നിവരാണ് നൃത്ത സംവിധാനം.
ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. എസ് സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കണ്ണന്‍ മോഹന്‍ എഡിറ്റിംഗും റോണക്‌സ് സേവിയര്‍ മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. നയന ശ്രീകാന്തിന്റെ വസ്ത്രാലങ്കാരത്തില്‍ ഒരുങ്ങുന്ന സാന്റാക്രൂസിന്റെ സംഘട്ടനം മാഫിയ ശശിയുടേതാണ്. ശ്രീകുമാര്‍ ചെന്നിത്തല പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ചിത്രത്തിന്റെ കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂടാണ്. 2022 ജനുവരിയില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. വാര്‍ത്താ പ്രചരണം: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!