Connect with us

Entertainment

നിതിന്‍ നാരായണന്‍ ചിത്രം ‘സംരോഹ’ പൂര്‍ത്തിയായി

Published

on


കാസര്‍ക്കോട്: നിതിന്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സംരോഹ. രണാര്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജിഷ എം ആണ്ചിത്രം നിര്‍മിക്കുന്നത്.

ഒരു ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ പുതുതായി രണ്ടു ചെറുപ്പക്കാര്‍ വരുമ്പോള്‍ അതിനകത്തുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പകയുടെ വേറിട്ട മുഖം ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പലപ്രമുഖ സംവിധായാകരുടെ കൂടെഅസിസ്റ്റന്റാവുകയും തിരക്കഥയ്ക്ക് അന്താരാഷ്ട്ര അംഗീകാരംലഭിക്കുകയും ചെയ്തിട്ടുള്ള നിതിന്‍ നാരായണന്റെ ഈചിത്രം ഏറെ സസ്‌പെന്‍സ് നിറഞ്ഞതാണ്.

റിയാസ്, രഞ്ജിത്ത്പേയാട്, അജി നെട്ടയം, സലിം പുനലൂര്‍, ശ്രീജിത്ത് കലൈഅരസ്, മനീഷ് മനു, മഞ്ചന്‍ കൃഷ്ണ, അനില്‍ നെട്ടയം, അസീം നെടുമങ്ങാട്, രവി വാഴയില്‍, ബിജു കാഞ്ഞങ്ങാട്, സുഭാഷ്,കെ വി കെ എളേരി, കണ്മണി രാധാകൃഷ്ണന്‍, ശശിധരന്‍ പാണ്ടിക്കോട്, ജീമോന്‍ എബ്രഹാം, സജീവ് മംഗലത്ത്, ബാബുദാസ് കൊടോത്, മാസ്റ്റര്‍ അഭിരാം നിതിന്‍ എന്നിവരാണ്പ്രധാന താരങ്ങള്‍. മുപ്പതിലേറെ നാടക കലാകാരന്‍മാരും ചിത്രത്തില്‍കഥാപാത്രങ്ങളാകുന്നുണ്ട്.

ഛായാഗ്രഹണം: പ്രദീഷ് ഉണ്ണികൃഷ്ണന്‍, എഡിറ്റിംഗ്, ഡി ഐ: ശ്രീജിത്ത് കലൈ അരസ്, ഗാനരചന: യു.നാരായണന്‍ നായര്‍, സംഗീതം: സജീവ് മംഗലത്ത്, പശ്ചാത്തല സംഗീതം: മിഥുന്‍ മുരളി, ഓഡിയോഗ്രാഫി: വിപിന്‍ എം, അസോസിയേറ്റ് ക്യാമറാമാന്‍: സാനു പിനാക്കിള്‍, സ്റ്റണ്ട്: അനില്‍ നെട്ടയം, പി ആര്‍ ഒ: റഹിം പനവൂര്‍, കലാസംവിധാനം:ശ്രീരാജ് കലൈഅരസ്, കോസ്റ്റ്യൂംസ്: പ്രിയകണ്ണന്‍, സഹസംവിധാനം: അസീം എസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: മാസ്റ്റര്‍ അഭിരാം നിതിന്‍, മനീഷ്മനു.

കാസര്‍ഗോഡും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.


error: Content is protected !!