റിയാസ് പള്ളിത്തെരുവ് നായകനാകുന്ന ചിത്രം ‘സംരോഹ’

Web Desk
1 Min Read

തിരുവനന്തപുരം: സിനിമാക്കാര്‍ക്കിടയില്‍ സുപരിചിതനായ റിയാസ് പള്ളിത്തെരുവ്നായകനാകുന്ന ചിത്രമാണ് സംരോഹ. നിതിന്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം ആക്ഷനും സസ്‌പെന്‍സും നിറഞ്ഞതാണ്. പകയുടെ വേറിട്ട മുഖം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. രണാര്‍ആര്‍ട്‌സിന്റെ ബാനറില്‍ ജിഷ എം ആണ് ചിത്രംനിര്‍മിക്കുന്നത്.റിയാസിനോടൊപ്പം രഞ്ജിത്ത് പേയാട്, അജികുമാര്‍ നേട്ടയം, സലിം പുനലൂര്‍, ശ്രീജിത്ത് കലൈയരശു, മനീഷ്മനു, മഞ്ചന്‍കൃഷ്ണ, അനില്‍കുമാര്‍, ബിജു കാഞങ്ങാട്, കെ വി കുഞ്ഞമ്പു, എം പി ശശിധരന്‍, രവി വാഴയില്‍, രാധാകൃഷ്ണന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

city exchange


ഛായാഗ്രഹണം: പ്രദീഷ് ഉണ്ണികൃഷ്ണന്‍. ഗാനരചന: യു നാരായണന്‍ നായര്‍. സംഗീതം: സജീവ് മംഗലത്ത്. ഗായകന്‍: റിയാസ് വി റ്റി. പശ്ചാത്തലസംഗീതം: മിഥുന്‍ മുരളി. എഡിറ്റിംഗ്, കളറിംഗ്: ശ്രീജിത്ത്കലൈയരശു. ആഡിയോഗ്രാഫി: വിപിന്‍ എം ശ്രീ ത്രില്‍സ്: മാസ്റ്റര്‍ അനില്‍കുമാര്‍ നേട്ടയം. അസോസിയേറ്റ് ഡയറക്ടര്‍: അസീം. പി ആര്‍ ഒ റഹിം പനവൂര്‍.


കാസര്‍ഗോഡും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങളുടെയുംസാങ്കേതിക പ്രവര്‍ത്തകരുടെയും ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!