ഫാമിലി കോമഡി ചിത്രം സുധിപുരാണം ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ റിലീസ്

Web Desk
1 Min Read

തിരുവനന്തപുരം: സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമര്‍ശിക്കുന്ന സിനിമയാണ് സുധിപുരാണം. ഫാമിലി കോമഡി ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ റിലീസായി.

city exchange

സിനിമ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ ഫിലിം മേക്കേഴ്‌സിന്റെ (എഫ്ജിഎഫ്എം) തിരുവനന്തപുരം യൂണിറ്റാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമ ആഗ്രഹിച്ചു നടക്കുന്ന എന്നാല്‍ തന്നെക്കാള്‍ അന്ധവിശ്വാസങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന സുധീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന തമാശ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

- Advertisement -
Ad image

സുധീഷ് എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. വരദയാണ് നായിക. ഒപ്പം സൈലന്‍, ഷീല സൈലന്‍, അനില്‍ വേട്ടമുക്ക്, അനിത എസ് എസ്, സ്റ്റീഫന്‍, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാല്‍, അഡ്വ. ജോയ് തോമസ്, രാജന്‍ ഉമ്മനൂര്‍, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബില്‍ രാജ്, സിദ്ധിഖ് കുഴല്‍മണ്ണം എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനര്‍, നിര്‍മ്മാണം- എഫ് ജി എഫ് എം, രചന, എഡിറ്റിംഗ്, സംവിധാനം- എസ് എസ് ജിഷ്ണുദേവ്, ഛായാഗ്രഹണം- ദിപിന്‍ എ വി, ഗാനരചന- സുരേഷ് വിട്ടിയറം, സംഗീതം- ശ്രീനാഥ് എസ് വിജയ്, ആലാപനം- അശോക് കുമാര്‍ ടി കെ, അജീഷ് നോയല്‍, സ്റ്റുഡിയോ- ബ്രോഡ്‌ലാന്റ് അറ്റ്‌മോസ്, എസ് കെ സ്റ്റുഡിയോസ് പൂവ്വച്ചല്‍, മിക്‌സ് ആന്റ് മാസ്റ്ററിംഗ്- എബിന്‍ എസ് വിന്‍സന്റ്, പബ്ലിസിറ്റി ഡിസൈന്‍- പ്രജിന്‍ ഡിസൈന്‍സ്, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!