മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ജാമ്യം ലഭിച്ചു

Web Desk
1 Min Read

ആലുവ: മന്ത്രി വി എന്‍ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. ലിന്റോ പി ആന്റ്റു, സോണി പനന്താനം, ജോണി ക്രിസ്റ്റഫര്‍, വിപിന്‍ദാസ്, റിന്‍സ് ജോസ് തുടങ്ങിയവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. നാലു ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ കഴിഞ്ഞത്.

city exchange

സബ്ജയിലിനു മുന്നില്‍ ബെന്നി ബഹനാന്‍ എം പി, റോജി എം ജോണ്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി ബി സുനീര്‍, ബാബു പുത്തനങ്ങാടി, ഐ എന്‍ ടി യു സി ദേശീയ നിര്‍വാഹക സമിതി അംഗം വി പി ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജിന്‍ഷാദ് ജിന്നാസ്, അബ്ദുല്‍ റഷീദ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി എച്ച് അസ്ലം, യുഡിഎഫ് ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ,ആലുവ ബ്ലോക്ക് പ്രസിഡണ്ട് പി എ മുജീബ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍ന്മാരായ അനൂപ് ശിവശക്തി, ജിനാസ് ജബ്ബാര്‍, എം എ എം സക്കീര്‍, അസര്‍ മല്ലിശ്ശേരി, സിറാജുദ്ദീന്‍ ഹക്കീം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷഫീഖ്, ജി മാധവന്‍കുട്ടി, തായിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, ഫാസില്‍ ഹുസൈന്‍, ബാബു കൊല്ലംപറമ്പില്‍, പി കെ സിറാജ്, സി പി നാസര്‍, ലിസി സെബാസ്റ്റ്യന്‍, സിദ്ദിഖ് മീന്ത്രക്കല്‍, എം എസ് സനു, മീനു ഗണേഷ്, മൂഹ്‌സിന, സിറാജ് ചേനക്കര, എം എ കെ നജീബ്, വില്യം ആലത്തറ, അമീര്‍ ഷാ, എം എ താഹിര്‍, ജെസ് പുതുശ്ശേരി, മുഹമ്മദ് അഫ്‌സല്‍, ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!