ഖത്തറിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Web Desk
1 Min Read

ദോഹ: ജി സി സി, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ സന്ദര്‍ശിക്കാനെത്തുന്നവരില്‍ വന്‍ വര്‍ധന. മാര്‍ച്ചില്‍ ഖത്തറിലെത്തിയ ആകെ വിനോദസഞ്ചാരികളില്‍ 34.5 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ ന്യൂസ് ലെറ്ററിലാണ് ഈ വിവരമുള്ളത്.

city exchange

മാര്‍ച്ച് മാസത്തില്‍ 152,772 പേരാണ് ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍ 52,691 പേരാണ് ജി സി സി രാജ്യങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നത്. ഫെബ്രുവരി മാസത്തില്‍ 18,610 പേര്‍ എത്തിച്ചേര്‍ന്ന സ്ഥാനത്താണ് മാര്‍ച്ചില്‍ വന്‍ കുതിപ്പുണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാകട്ടെ വെറും 2670 പേര്‍ മാത്രമാണ് മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയവര്‍. 2021 മാര്‍ച്ചുമായി 2022 മാര്‍ച്ചിനെ താരതമ്യപ്പെടുത്തുമ്പോള്‍ 1873.4 ശതമാനമാണ് ഈ രംഗത്തെ വളര്‍ച്ച. 2022 ഫെബ്രുവരിയും 2022 മാര്‍ച്ചും താരതമ്യപ്പെടുത്തിയാല്‍ 183.1 ശതമാനം വളര്‍ച്ചയാണ് ജി സി സി സന്ദര്‍ശകരിലുള്ളത്.

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ വര്‍ഷം മാര്‍ച്ചില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി 37490 പേരാണ് ഖത്തര്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. തൊട്ടുമുമ്പ് ഫെബ്രുവരി മാസത്തില്‍ സന്ദര്‍ശകരുടെ എണ്ണം ഇരുപതിനായിരമായിരുന്നു.

- Advertisement -
Ad image

മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 36969 പേരും ജി സി സി ഒഴികെയുള്ള അറബ് രാജ്യങ്ങളില്‍ നിന്ന് 11736 പേരും അമേരിക്കയില്‍ നിന്നും 10705 പേരും ആഫ്രിക്കയിലെ അറബ് രാജ്യങ്ങളില്‍ നിന്നൊഴികെ 3173 പേരുമാണ് മാര്‍ച്ചില്‍ ഖത്തറിലെത്തിയത്.

മാര്‍ച്ച് മാസത്തില്‍ 90,677 പേര്‍ വിമാനമാര്‍ഗ്ഗവും 18,4885 പേര്‍ കടല്‍ മാര്‍ഗ്ഗവും 43,610 പേര്‍ കരമാര്‍ഗ്ഗവുമാണ് ഖത്തറിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യപാദത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏഴു മടങ്ങ് വര്‍ധനവാണുണ്ടായതെന്ന് ഖത്തര്‍ ടൂറിസം അറിയിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!