ഇന്ത്യന്‍ മാമ്പഴ മഹോത്സവത്തിന് വിജയകരമായ സമാപനം

Web Desk
1 Min Read

ദോഹ: സൂഖ് വാഖിഫുമായും ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണലുമായും സഹകരിച്ച് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഇന്ത്യന്‍ മാമ്പഴ മഹോത്സവത്തിന് സമാപനം. ഇന്ത്യയുടെ ‘പഴങ്ങളുടെ രാജാവ്’ എന്ന 10 ദിവസത്തെ സാംസ്‌കാരിക, വാണിജ്യ ആഘോഷം ഇന്ത്യന്‍ മാമ്പഴങ്ങളുടെ സമ്പന്നമായ വൈവിധ്യവും രുചിയും പ്രകടമാക്കി. പ്രാദേശിക- അന്തര്‍ദേശീയ സന്ദര്‍ശകര്‍ ആവേശകരമായ പ്രതികരണമാണ് നടത്തിയത്.

city exchange

അല്‍ഫോന്‍സോ, ദാഷേരി, ലാംഗ്ര, കേസര്‍, രാജപുരി, മാല്‍ഗോവ, നീലം, ബദാമി, ഇമാം പസന്ദ്, കാലാപാടി, തോതാപുരി, ചക്കരക്കുട്ടി, സിന്ദൂരി, മല്ലിക എന്നിവയുള്‍പ്പെടെ 50 ഇനം മാമ്പഴങ്ങളാണ് മഹോത്സവത്തില്‍ ഉള്‍പ്പെട്ടത്. മാമ്പഴം അടിസ്ഥാനമാക്കിയുള്ള മധുരപലഹാരങ്ങളും കേക്കുകള്‍, ഐസ്‌ക്രീമുകള്‍, അച്ചാറുകള്‍, ജ്യൂസുകള്‍ തുടങ്ങി മറ്റു വിഭവങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു.

60-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 150,000-ത്തിലധികം സന്ദര്‍ശകര്‍ മാമ്പഴ മഹോത്സവത്തില്‍ പങ്കെടുത്തു. ഇത് ഇന്ത്യന്‍ മാമ്പഴങ്ങളുടെ ജനപ്രീതിയും ഇന്ത്യ, ഖത്തര്‍, മറ്റ് രാജ്യങ്ങള്‍ എന്നിവ തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌കാരിക ബന്ധങ്ങളുമാണ് അടിവരയിടുന്നത്.

മൊത്തം 130,000 കിലോഗ്രാം മാമ്പഴമാണ് വിറ്റുപോയത്. മാമ്പഴങ്ങളോടൊപ്പം മാമ്പഴ ഉത്പന്നങ്ങളുടെയും വില്‍പ്പന കണക്കിലെടുക്കുമ്പോള്‍ 160,000 കിലോഗ്രാം കവിയും.

- Advertisement -
Ad image

ഇന്ത്യ- ഖത്തര്‍ സാമ്പത്തിക ബന്ധങ്ങളുടെയും കാര്‍ഷികോത്പന്ന മേഖലയുടേയും വളരുന്ന ശക്തിയെ പ്രതിഫലിപ്പിക്കുന്ന 31 ഇന്ത്യന്‍ കമ്പനികളാണ് പരിപാടിയില്‍ അണിനിരന്നത്. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വ്യാപാരത്തിനും പ്രോത്സാഹനത്തിനുമുള്ള വേദിയായി മാത്രമല്ല ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും കാര്‍ഷിക മികവിന്റെയും ഊര്‍ജ്ജസ്വലമായ ആഘോഷമായും മാമ്പഴ മഹോത്സവം പ്രവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!