

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബൈ ആന്റ് ഗെറ്റ് കാഷ് ആന്റ് കാര്‍ മെഗാ പ്രൊമോഷന്റെ അവസാന ഘട്ട വിജയികളെ തെരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ലക്കി ഡ്രോ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

ബമ്പര്‍ സമ്മാനമായ പുതിയ മോഡല്‍ ജെറ്റൂര്‍ ടി2 കാര്‍ വിജയിയെയും 5000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസിനായുള്ള 10 ഭാഗ്യശാലികളെയും ആണ് തെരഞ്ഞെടുത്തത്.

മൂന്നു മാസക്കാലമായി നീണ്ടുനിന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് മൊത്തം 200,000 റിയാല്‍ കാഷ് പ്രൈസും ബമ്പര്‍ സമ്മാനമായി ജെടൂര്‍ കാറും നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിരുന്നു. ഖത്തറിലെ ഏത് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴിയാണ് ഉപഭോക്താക്കള്‍ സമ്മാന പദ്ധതിയില്‍ പങ്കാളികളായത്.
നറുക്കെടുപ്പ് വേളയില്‍ ഗ്രാന്‍ഡ് മാളിന്റെ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സി ഇ ഒ ശരീഫ് ബി സി, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ധിഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, മാള്‍ മാനേജര്‍ സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഉത്പന്നങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുക എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി പുതിയ സമ്മാന പദ്ധതികളുമായി പുതിയ പ്രൊമോഷന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

