ഗ്രാന്‍ഡ് മാള്‍ മെഗാ പ്രമോഷന്‍ ആദ്യഘട്ട നറുക്കെടുപ്പ് നടത്തി

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വാര്‍ഷിക മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് ഏഷ്യന്‍ ടൗണില്‍ നടന്നു.

city exchange

ഒക്ടോബര്‍ നാലിന് തുടങ്ങി ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കയിന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഷഹാനിയ, ഗ്രാന്‍ഡ് എക്‌സ്പ്രസ് (ഷോപ് നമ്പര്‍ 91 & 170) പ്ലാസ മാള്‍, ഉമ്മു ഗര്‍ന്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകൈര്‍ എന്നിവിടങ്ങളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാനപദ്ധതിയില്‍ പങ്കാളികളാകാനാവും.

ഗ്രാന്‍ഡ് ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ എട്ട് വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ സി ഇ ഒ ശരീഫ് ബി സി, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, അഡ്മിന്‍ മാനേജര്‍ നിതില്‍, മറ്റു മാനേജ്‌മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭാഗ്യശാലികള്‍ക്ക് 10000 ഖത്തര്‍ റിയാലാണ് സമ്മാനമായി നല്‍കുന്നത്.

എട്ട് ഭാഗ്യശാലികള്‍ക്കായുള്ള രണ്ടാംഘട്ട നറുക്കെടുപ്പ് നവംബര്‍ 28നും അടുത്ത എട്ടു പേര്‍ക്കുള്ള മൂന്നാം ഘട്ടം ഡിസംബര്‍ 26നും നടക്കും. അന്നുതന്നെ മെഗാ ബമ്പര്‍ വിജയികളെയും തെരഞ്ഞെടുക്കും. രണ്ട് പുതു പുത്തന്‍ ചങ്കന്‍ സി എസ് കാറുകളാണ് മെഗാ ബമ്പര്‍ സമ്മാനം.

- Advertisement -
Ad image

മെഗാ പ്രൊമോഷന്റെ ആനുകൂല്യങ്ങള്‍ ഉബഭോക്താക്കള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐ സി സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!