ഹൃദയസ്തംഭനം വന്ന യുവാവിന് സണ്‍റൈസിലെ തീവ്ര പരിചരണത്തില്‍ പുതുജീവന്‍

Web Desk
1 Min Read

കൊച്ചി: വൈദ്യുതാഘാതത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തില്‍ അപകട നിലയിലായിരുന്ന യുവാവിനു കാക്കനാട് സണ്‍റൈസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പുതുജീവന്‍. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 36 വയസ്സുള്ള യുവാവിനാണ് പുതുജീവന്‍ ലഭിച്ചത്.

city exchange

സണ്‍റൈസ് ആശുപത്രിയിലെ മെഡിക്കല്‍ ടീം സ്വീകരിച്ച അടിയന്തര നടപടികളും പ്രാഥമിക ചികിത്സയും തുടര്‍ന്ന് സംഭവസ്ഥലത്ത് രോഗിയുടെ നില ഗുരുതരമായ സാഹചര്യത്തില്‍ അത്യാഹിത വിഭാഗത്തിലെ ടീമിന്റെ നേതൃത്വത്തില്‍ 15 മിനിറ്റോളം സി പി ആര്‍ നല്‍കി അവസ്ഥ മെച്ചപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് ഇന്റ്യൂബേഷന്‍ പോലുള്ള അടിയന്തര ചികിത്സകള്‍ നല്‍കുകയും രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗവും പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ഐശ്വര്യയും ചേര്‍ന്ന് രണ്ട് ദിവസം യുവാവിനെ വെന്റിലേറ്ററിന്റെ സഹായത്തോടെ ആരോഗ്യനില നിരീക്ഷിക്കുകയും മികച്ച ചികിത്സാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ശ്രദ്ധാപൂര്‍വമായ പരിചരണത്തിന്റെ ഫലമായി യുവാവിന്റെ നില മെച്ചപ്പെട്ടതോടെ അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗി ആശുപത്രി വിടുകയായിരുന്നു. ഹൈപ്പോക്‌സിക്, ന്യൂറല്‍ പരിക്കുകള്‍ എന്നിവ സംഭവിക്കാതെ യുവാവിനെ രക്ഷിക്കാന്‍ മെഡിക്കല്‍ ടീമിനായത് ഏറെ ശ്രദ്ധേയമായി.

- Advertisement -
Ad image

യുവാവും കുടുംബവും സണ്‍റൈസ് ആശുപത്രിയില്‍ നേരിട്ടെത്തി തങ്ങളുടെ നന്ദിയും അഭിനന്ദനവും അറിയിച്ചു. സണ്‍റൈസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ് ആശുപത്രി അധികൃതരെ അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!