

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സമീപ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംഭാഷണത്തിലേക്കും നയതന്ത്ര പാതയിലേക്കും മടങ്ങാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

ഫ്രഞ്ച് പ്രസിഡന്റ് ഞായറാഴ്ച അമീറിനെ ഫോണില്‍ വിളിക്കുകയായിരുന്നു.
പൊതു ആശങ്കയുള്ള പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ക്ക് പുറമേ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

