
ദോഹ: പ്രശസ്ത കലാകാരന്‍ അന്‍വര്‍ സാദത്തിന്റെ ആര്‍ട്ട് എക്‌സിബിഷന്‍ ലുസൈലിലെ ആര്‍ട്ട് ഫാക്ടറിയില്‍ ഏഴിന് സമാപിക്കും. മെയ് ഒന്നിന് ആരംഭിച്ച പ്രദര്‍ശനം ഡോ. സുല്‍ത്താന്‍ അല്‍ ദാര്‍വിഷ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനായ മഷ്ഹൂദ് വി സി, പ്രമുഖ കാലിഗ്രാഫി കലാകാരന്‍ കരീം ഗ്രാഫി, ആര്‍ട്ട് ഫാക്ടറി ജനറല്‍ മാനേജര്‍ ഇജാസ് ഹംസ, ആര്‍ട്ടിസ്റ്റ് ഡോ. ശ്രീകുമാര്‍, കലാകാരന്‍ ബസിത് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

ഖത്തറില്‍ ദീര്‍ഘകാലമായി പ്രവാസജീവിതം നയിക്കുന്ന അന്‍വര്‍ സാദത്ത് തന്റെ തിരക്കേറിയ ജീവിതത്തിനിടയിലും കലാരംഗത്ത് സവിശേഷ സൃഷ്ടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന കലാസൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന എക്‌സിബിഷന്‍ മേയ് 7 വരെ പൊതുജനങ്ങള്‍ക്ക് തുറന്നിരിക്കും.

എക്‌സിബിഷന്റെ സമാപന ദിവസമായ വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് വാഴയൂര്‍ സര്‍വീസ് ഫോറം (വി എസ് എഫ്) ഖത്തര്‍ സംഘടിപ്പിക്കുന്ന സ്‌നേഹാദരം പരിപാടിയില്‍ അന്‍വര്‍ സാദത്തിനെ ആദരിക്കും.
