

അല്‍ ഐന്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ അഞ്ചാമത് നാഷനല്‍ തര്‍തീല്‍ സമാപിച്ചു. ഇരുപത് ഇനങ്ങളില്‍ നാല് വിഭാഗങ്ങളിലായി ഇരുനൂറിലേറെ പ്രതിഭകളാണ് നാഷനല്‍ തര്‍തീലില്‍ മാറ്റുരച്ചത്. അല്‍ ഐന്‍ വഫ സ്‌ക്വയറില്‍ നടന്ന സമാപന സംഗമം ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ അബ്ദുസമദ് സഖാഫിയുടെ അധ്യക്ഷതയില്‍ അല്‍ ഐന്‍ ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ മജീദ് സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു.

ഖുര്‍ആനിന്റെ അമാനുഷികത സര്‍വ്വകാല പ്രസക്തവും അവതരണം സര്‍വ്വരോടും സംബോധനം ചെയ്യുന്ന രീതിയിലുമാണ്. അതോടൊപ്പം ശാസ്ത്രം, സാഹിത്യം, ചരിത്രം തുടങ്ങി മുഴുവന്‍ വിജ്ഞാനങ്ങളുടെയും കലവറയുമാണ് ഖുര്‍ആന്‍ എന്ന് എഴുത്തുകാരനും പണ്ഡിതനുമായ ഫൈസല്‍ അഹ്‌സനി ഉളിയില്‍ തര്‍തീല്‍ സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു.

വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ് തിരുനബിയുടെ സന്ദേശമെന്നും പ്രത്യേക വ്യവസ്ഥയില്‍ ആശയങ്ങളെ അടുക്കി വെക്കുന്ന സെമിട്രികല്‍ സിസ്റ്റത്തെ കുറിച്ചുള്ള പഠനങ്ങള്‍ പുറത്തു വരുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ മത്സരങ്ങള്‍ക്ക് ശേഷം നടന്ന നാഷനല്‍ തര്‍തീലില്‍ യു എ ഇയിലെ 11 സെന്‍ട്രലുകളില്‍ നിന്ന് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ഖുര്‍ആന്‍ പാരായണ മത്സരം, ക്വിസ്സ് മത്സരം, സെമിനാര്‍, രിഹാബുല്‍ ഖുര്‍ആന്‍ തുടങ്ങി വ്യത്യസ്തമായ മത്സരങ്ങളാണ് മൂന്ന് വേദികളിയായി അരങ്ങേറിയത്.
91 പോയിന്റുകള്‍ നേടി ദുബൈ നോര്‍ത്ത് ടീം അഞ്ചാമത് നാഷനല്‍ തര്‍തീലിന്റെ ചാമ്പ്യന്മാരായി. അജ്മാന്‍, ഷാര്‍ജ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപന സംഗമത്തില്‍ പി പി എ കുട്ടി ദാരിമി മമ്പുറം, അബൂബക്കര്‍ അസ്ഹരി, ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍, ഇഖ്ബാല്‍ താമരശ്ശേരി, അസീസ് കക്കോവ്, ഷമീം തിരൂര്‍, കബീര്‍ കെ സി, നിസാര്‍ പുത്തന്‍ പള്ളി, ശിഹാബ് തൂണേരി, ഹമീദ് സഖാഫി ബദറുദ്ധീന്‍ സഖാഫി, ഫൈസല്‍ ബുഖാരി, ഷാഫി നൂറാനി, ഷമീര്‍ പി ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

