
വാഷിംഗ്ടണ്‍: യു എസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക കരാറിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ഇറാന്‍ പ്രധാന വിഷയങ്ങളില്‍ മറുപടി നല്‍കുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്.

ഏപ്രില്‍ എട്ടിന് താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഇതുവരെ അന്തിമ ധാരണയിട്ടില്ല. 14 പ്രധാന നിര്‍ദേശങ്ങളുള്ള ധാരണാപത്രത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതനുസരിച്ച് ഇറാന്‍ ആണവ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിരാമം നല്‍കണം. അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുകയും തടഞ്ഞുവെച്ചിരിക്കുന്ന ബില്ല്യണ്‍ കണക്കിന് ഡോളര്‍ ഫണ്ടുകള്‍ വിട്ടുനല്‍കുകയും ചെയ്യും.
ഹോര്‍മുസ് കടലിടുക്ക് വഴി കപ്പല്‍ ഗതാഗതത്തിന് ഇരുരാജ്യങ്ങളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതും കരാറിന്റെ ഭാഗമാണ്.

ധാരണാപത്രം പ്രാബല്യത്തില്‍ വന്നാല്‍ യുദ്ധം അവസാനിക്കുകയും സമഗ്ര കരാറിനായുള്ള വിശദ ചര്‍ച്ചകള്‍ക്ക് 30 ദിവസത്തെ സമയം ലഭ്യമാക്കുകയും ചെയ്യും. ആണവ പദ്ധതി നിയന്ത്രണവും ഉപരോധ ലഘൂകരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചകള്‍ ഇസ്ലാമാബാദിലോ ജനീവയിലോ നടക്കുമെന്നാണ് വിവരം.
