ലോകകപ്പ് സുരക്ഷയില്‍ പങ്കെടുക്കുന്ന യു എസ് സേനയെ പ്രതിരോധകാര്യ സഹമന്ത്രി സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റ് സുരക്ഷിതമാക്കുന്നതില്‍ പങ്കെടുക്കുന്ന യു എസ് സേനയെ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ സന്ദര്‍ശിച്ചു. ലോകകപ്പിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.

city exchange

ഖത്തര്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) സലേം ബിന്‍ ഹമദ് ബിന്‍ അഖീല്‍ അല്‍ നബിത്, ഉപപ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ പ്രതിരോധ മന്ത്രാലയ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ മേജര്‍ ജനറല്‍ (പൈലറ്റ്) മുഹമ്മദ് അബ്ദുല്ലത്തീഫ് അല്‍ മന്നാഇ, സംയുക്ത സേനയുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ സയീദ് ബിന്‍ ഹുസൈന്‍ അല്‍ ഖയാറിന്‍ തുടങ്ങിയവരും ഉപപ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!