Featured
പൊലീസ് അക്കാദമിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ദോഹ: സുപ്രിം കൗണ്‍സില്‍ ചെയര്‍മാനായ ആഭ്യന്തര മന്ത്രിയും ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി പൊലീസ് അക്കാദമിയില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പങ്കെടുത്തു. പൊലീസ് കോളേജില്‍ നിന്നും റാസ് ലഫാന്‍ എമര്‍ജന്‍സി ആന്‍ഡ് സേഫ്റ്റി കോളേജില്‍ നിന്നുമുള്ള ഏഴാം ബാച്ച് കേഡറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ചടങ്ങും ഉള്‍പ്പെട്ടിരുന്നു.



ഫലസ്തീന്‍, ഇറാഖ്, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള കേഡറ്റുകള്‍ ഉള്‍പ്പെടെ പൊലീസ് കോളേജില്‍ നിന്നുള്ള 136 ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. കൂടാതെ, ഫലസ്തീനില്‍ നിന്നുള്ള രണ്ട് കേഡറ്റുകള്‍ ഉള്‍പ്പെടെ റാസ് ലഫാന്‍ എമര്‍ജന്‍സി ആന്‍ഡ് സേഫ്റ്റി കോളേജില്‍ നിന്നുള്ള 11 ബിരുദധാരികളെ ആദരിച്ചു.

ചടങ്ങില്‍ അക്കാദമിയുടെ വികസനത്തിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്വിയ) ഡെപ്യൂട്ടി കമാന്‍ഡറും പൊലീസ് അക്കാദമിയുടെ സുപ്രിം കൗണ്‍സില്‍ അംഗവുമായ സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് മിസ്ഫര്‍ അല്‍-ഷഹ്വാനിയെ ആഭ്യന്തരമന്ത്രി ആദരിച്ചു.



പൊലീസ് അക്കാദമി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍ താനിയും പങ്കെടുത്തു.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ബിരുദധാരികളുടെ കുടുംബങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


