Connect with us

NEWS

പ്രേംനസീര്‍ പുരസ്‌ക്കാരം ഷീലയ്ക്ക്

Published

on


തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ജന്മനാടായ ചിറയിന്‍കീഴിലെ പൗരാവലി ഏര്‍പ്പെടുത്തിയ പ്രേം നസീര്‍ പുരസ്‌കാരത്തിന് നടി ഷീല അര്‍ഹയായി.

ഫെബ്രുവരി 18ന് വൈകുന്നേരം 6ന് ശാര്‍ക്കര മൈതാനിയില്‍ ചേരുന്ന സ്മൃതി സായാഹ്നത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് പ്രേം നസീര്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ ആര്‍ സുഭാഷ്, ജനറല്‍ കണ്‍വീനര്‍ എസ് വി. അനിലാല്‍, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് എന്നിവര്‍ അറിയിച്ചു.

ഏറ്റവും കൂടുതല്‍ സിനിമകളില്‍ ജോടിയായി അഭിനയിച്ചതിന്റെ ലോക റെക്കോഡ് പങ്കുവച്ചവരാണ് പ്രേം നസീറും ഷീലയും. 1,00,001 രൂപയും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.


error: Content is protected !!